12:02am 10 November 2026
NEWS
രാഹുൽഗാന്ധിയുടെ ജന്മദിനം ആഘോഷിച്ചു
19/06/2025  10:26 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
രാഹുൽഗാന്ധിയുടെ ജന്മദിനം ആഘോഷിച്ചു
HIGHLIGHTS

രാഹുൽഗാന്ധിയുടെ ജന്മ ദിനത്തിൽ തേവര എസ് ഡി കോൺവെന്റിലെ അന്തേവാസികൾക്ക് കെ ബാബു എം എൽ എ ഉച്ച ഭക്ഷണം നൽകുന്നു.

കൊച്ചി: പാർലമെന്റ് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ 55 ആം ജന്മദിനം ജില്ലാ കോൺഗ്രസ്‌ കമ്മിറ്റി ആഘോഷിച്ചു. തേവര എസ് ഡി കോൺവെന്റിലെ അന്തേവാസികൾക്കൊപ്പമായിരുന്നു ആഘോഷം.  കോൺഗ്രസ് നിയമസഭ പാർലമെന്ററി പാർട്ടി ഉപ നേതാവ് കെ ബാബു ഉച്ച ഭക്ഷണം നൽകി ഉദ്ഘാടനംചെയ്തു. 

രാജ്യത്തിന്റെ ഭരണ ഘടനയും, മതനിരപേക്ഷതയും ജനാധിപത്യവും സംരക്ഷിക്കുന്നതിനായി രാഹുൽഗാന്ധി നടത്തുന്ന പ്രവർത്തനങ്ങൾ കൂടുതൽ കരുത്തോടെ മുന്നോട്ടു കൊണ്ടുപോകാൻ സാധിക്കട്ടെ എന്ന് കെ ബാബു ആശംസിച്ചു. 

ടി ജെ വിനോദ് എംഎൽഎ, ഡിസിസി പ്രസിഡണ്ട് മുഹമ്മദ് ഷിയാസ്, ടി എം സക്കീർ ഹുസൈൻ, ടോണി ചമ്മിണി, അഡ്വ ജെയ്സൺ ജോസഫ്, ഡിസിസി ഭാരവാഹികളായ ജോസഫ് ആന്റണി, എംപി ശിവദത്തൻ, ബാബു വലിയ വീട്ടിൽ, കെ വി പി കൃഷ്ണകുമാർ, വിജു ചൂളക്കൻ, കെ എക്സ് ഫ്രാൻസിസ് തുടങ്ങിയവർ പങ്കെടുത്തു.

 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img